ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തംഗത്തിന്റെ ഭർത്താവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കടുങ്ങലൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് (ഉളിയന്നൂർ ) അംഗം സീനാ മുഹമ്മദിന്റെ ഭർത്താവ് ഉള്ളെയത്തിൽ മുഹമ്മദിനെയാണ് (54) ഇന്നലെ രാവിലെ ഉളിയന്നൂർ എൽപി സ്കൂളിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്കൂളിനോട് ചേർന്ന ഇടവഴിയിലാണ് മുഹമ്മദ് സഞ്ചരിച്ച സ്കൂട്ടർ ഇരുന്നത്. മൃതദേഹം ഇതേ വഴിയുടെ എതിർ വശത്താണ് കണ്ടെത്തിയത്. ആലുവ ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. മക്കൾ: റസ്മിയ, നെസ്മിയ.